കുടിവെള്ളത്തിൽ എണ്ണ കലർന്നു എന്ന് പരാതി
ജലവിതരണം നിർത്തിവയ്ക്കാൻ കളക്ടറുടെ നിർദ്ദേശം
മുട്ടം കണ്ണാടിപ്പാറ- കരിക്കാനമ്പാറ ഭാഗത്തേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ എണ്ണ കലർന്നതായി പരാതി ഉയർന്നതിനെതുടർന്ന് ജലവിതരണം അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്
What's Your Reaction?