ലഹരി വിരുദ്ധ കലാജാഥയുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
നിയോജക മണ്ഡലങ്ങളിലെ കലാലയങ്ങള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ ആണ് ലഹരിക്കെതിരായ നാടകം,ഫ്‌ളാഷ് മോബ്, തെരുക്കൂത്ത് എന്നിവയാണ് കലാജാഥയിലൂടെ നടത്തുന്നത്.
ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യവുമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഇടുക്കി ജില്ലാ യുവജന കേന്ദ്രവും, ഇടുക്കി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലഹരി വിരുദ്ധ കലാജാഥ നടത്തുന്നു.നിയോജക മണ്ഡലങ്ങളിലെ കലാലയങ്ങള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ ആണ് ലഹരിക്കെതിരായ നാടകം,ഫ്‌ളാഷ് മോബ്, തെരുക്കൂത്ത് എന്നിവയാണ് കലാജാഥയിലൂടെ നടത്തുന്നത്.കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം മൂന്നാര്‍ ഗവ ആര്‍ട്സ് & സയന്‍സ് കോളേജില്‍ വെച്ച് ദേവികുളം സബ് കളക്ടര്‍ വി. എം. ജയകൃഷ്ണന്‍ ഐ. എ. എസ് നിര്‍വ്വഹിച്ചു.യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനോട് നോ പറയാന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണം ,നാളത്തെ വാഗ്ദാനങ്ങളാണ് ഇന്നത്തെ കുട്ടികള്‍ കുട്ടികളെയാണ് ലഹരി മാഫിയ ഇന്ന് ഏറ്റവും കൂടുതല്‍ പിടുത്തമിട്ടിരിക്കുന്നതെന്ന് സബ് കളക്ടര്‍ പറഞ്ഞു.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ശങ്കര്‍ എം. എസ്.സ്വാഗതം പറഞ്ഞു.പ്രിന്‍സിപ്പാള്‍, ഗവ ആര്‍ട്സ് & സയന്‍സ് കോളേജ്, മൂന്നാര്‍ ഡോ. മനേഷ് എന്‍. എ അദ്ധ്യക്ഷനായിരുന്നു. മൂന്നാര്‍ എസ്. ഐ. അജീഷ് ജോണ്‍ മുഖ്യ അതിഥിയായി. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാജീവ് ജി ലഹരി വിരുദ്ധ സന്ദേശം നല്കി. മൂന്നാര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ കേരളസംസ്ഥാനയുവജനക്ഷേമ ബോര്‍ഡ് അജിത് കുമാര്‍ നന്ദി പറഞ്ഞു.
കലാജാഥയുടെ ഫ്‌ളാഗ് ഓഫ് സബ് കളക്ടര്‍ നിര്‍വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തുന്ന കലാജാഥ ഇന്ന് അടിമാലി ബസ്സ്റ്റാന്‍ഡ് , രാജാക്കാട് ഗവണ്മെന്റ് സ്‌കൂള്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് നടത്തുന്നത്
What's Your Reaction?