നിസ്സാരരല്ല ചെറുധാന്യങ്ങൾ - കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി വിദ്യാർത്ഥികൾ
കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെപറ്റി ക്ലാസ്സ് എടുത്തു
കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെപറ്റി ക്ലാസ്സ് എടുത്തു.ആരോഗ്യത്തിന് ഇത് എത്രമാത്രം ഉപയോഗപ്രധമാണെന്നും,ഈ തലമുറയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ചെറുധാന്യങ്ങൾ സഹായിക്കുമെന്നും മനസിലാക്കി കൊടുത്തു. അധികം വെള്ളം ആവശ്യമില്ലാത്ത കൃഷിയായതിനാൽ വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യാം. പോഷകാംഷം വളരെ അധികം അടങ്ങിയ ആഹാരം ആയതിനാൽ അയൺ, ഫൈബർ, പ്രോട്ടീൻ, പോലെയുള്ള മൂലകങ്ങൾ ശരീരത്തിന് ലഭിക്കാൻ ചെറുധാന്യങ്ങൾ സഹായിക്കുമെന്ന് വിദ്യാർത്ഥികൾ കർഷകരെ ബോധ്യപെടുത്തി.
പുതിയ തലമുറയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ചെറുധാന്യങ്ങൾ വളരെ ഉപകാരപ്രദം ആണ്. കൃഷിയിൽ നിന്നും അന്യംനിന്ന് പോകുന്ന ചെറുധാന്യങ്ങൾ കൂടുതലായി വളർത്തണമെന്ന സന്ദേശം വിദ്യാർത്ഥികൾ കർഷകർക്ക് നൽകി. മറ്റുകൃഷികളെ അപേക്ഷിച്ചു എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുന്നവ ആണ് ഇവ.കോളേജ് ഡീൻ ഡോ :സുധീഷ് മണലിൽ പരിപാടിക്ക് വേണ്ട മാർഗ്ഗനിർദേശം നൽകി.
What's Your Reaction?