തൊടുപുഴ നഗരസഭയില്‍ മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു

തൊടുപുഴ നഗരസഭയില്‍ മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. സിപിഎമ്മിന്റെ സബീന ബിഞ്ചു14 വോട്ട് നേടി നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 

Aug 13, 2024 - 13:41
 0  0

നിരവധി രാഷ്ടീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് കഴിഞ്ഞ ഏതാനും നാളുകളായി  തൊടുപുഴ നഗരസഭയില്‍ നടന്നു വന്ന വിവാദങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ടാണ്   ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഒരു രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയില്ലാതെ മത്സരിച്ചു ജയിച്ച്, എല്‍ ഡി എഫിന്റെ പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനത്ത് വന്ന മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് , കൈകൂലി കേസില്‍ ആരോപണം നേരട്ടതിനെ തുടര്‍ന്ന് രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. 


ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ 
സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് 6, മുസ്ലിം ലീഗ് 6, കേരളാ കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷി നില. എല്‍ഡിഎഫിന് 12 അംഗങ്ങളാണുള്ളത്.


ഇതിനിടെ മുസ്ലിം ലീഗു കോണ്‍ഗ്രസും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. 

 ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും, ലീഗും മത്സരിക്കാന്‍ തായാറെടുത്തിരുന്നു. ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തു.എന്നാല്‍ ചര്‍ച്ചയില്‍ സമവായമായില്ലാതായതോടെയാണ് നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. അതേ സമയം തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചഎല്ലാവര്‍ക്കും നിയുക്ത ചെയര്‍പേഴ്‌സണ്‍ നന്ദി അറിയിച്ചു. ഇനി 16 മാസം മാത്രം അവശേഷിക്കുന്ന ഭരണകാലാവധിയില്‍ എറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്ന്  സബീന ബിഞ്ചു അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow