മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം തുടരുന്നു.
കഴിഞ്ഞ് ദിവസം ടൗണിന് സമീപം ഇന്ദിര നഗര്‍ കോളനിയില്‍ എത്തിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി.ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു.കാട്ടാന ശല്യം രൂക്ഷമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ നടപടികള്‍ സ്വികരിക്കണമെന്ന് ആവശ്യം ശക്തമാണ്.
മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ് ദിവസം ടൗണിന് സമീപം ഇന്ദിര നഗര്‍ കോളനിയില്‍ എത്തിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി.ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു.കാട്ടാന ശല്യം രൂക്ഷമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ നടപടികള്‍ സ്വികരിക്കണമെന്ന് ആവശ്യം ശക്തമാണ്.
മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണംരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ടൗണിന് സമീപം ഇന്ദിര നഗര്‍ കോളനിയില്‍ എത്തിയ കാട്ടാന വീടിന് നേരെ നടത്തിയ ആക്രമണത്തില്‍.പ്രദേശവാസിയായ ഗണേശന്റെ വീടിന്റെ മുന്‍ ഭാഗത്തെ തൂണിന് കേടുപാടുകള്‍ സംഭവിച്ചു. .വീടിന് മുന്‍ഭാഗത്ത് കെട്ടിയിരുന്ന നായ കുരച്ചതോടെ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആന നായയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നായ തുടല്‍ പൊട്ടിച്ച് രക്ഷപ്പെട്ടു.തുടര്‍ച്ചയായി നായ കുരച്ചതോടെയായിരുന്നു കാട്ടാന വീടിനരികില്‍ എത്തിയ വിവരം വീട്ടിലുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞത്. ചിന്നാര്‍ വന്യജീവി സാങ്കേതികത്തില്‍ നിന്നുമാണ് ഒറ്റയാന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്നആവശ്യം ശക്തമാകുന്നു
What's Your Reaction?