കേരളത്തിലെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കോഴ്സുമായി കേരള സര്‍വ്വകലാശാല.

കേരളത്തിലെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കോഴ്സുമായി കേരള സര്‍വ്വകലാശാല. തമിഴ് മാതൃഭാഷയും പ്ലസ് ടു യോഗ്യതയുമുള്ള  വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം കോഴ്സില്‍ ചേര്‍ന്ന് പഠനം നടത്താം. ഇതിനോടകം ആയിരത്തോളം കുട്ടികള്‍ കോഴ്സ് പൂര്‍ത്തീകരിച്ചു

Aug 8, 2024 - 13:18
 0  0

തമിഴ് മാത്യഭാഷയായിട്ടുള്ള കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുക, പി എസ് സി നിയമനങ്ങള്‍ക്കുള്‍പ്പെടെ സമര്‍പ്പിക്കാവുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേരള സര്‍വ്വകലാശാല മലയാളം കോഴ്സ് നടപ്പിലാക്കി വരുന്നത്. സര്‍വ്വകലാശാലയുടെ മലയാളം കോഴ്സിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. നാല് ബാച്ചുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മലയാളം കോഴ്സ് പൂര്‍ത്തീകരിച്ചു.
പ്ലസ് ടു യോഗ്യതയുള്ള തമിഴ് മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയുടെ മലയാളം കോഴ്സില്‍ അഡ്മിഷന്‍ എടുക്കാം. ഓണ്‍ലൈനായിട്ടാണ് ക്ലാസുകള്‍ എടുക്കുന്നത്.വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പരീക്ഷ എഴുതാന്‍ മൂന്നാറില്‍ സെന്റര്‍ ക്രമീകരിച്ചിട്ടുമുണ്ട്.തമിഴ് മാത്യഭാഷയായിട്ടുള്ളവര്‍ക്ക് മലയാളം അറിയാത്തതുമൂലം ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് കേരള സര്‍വ്വകലാശാലയുടെമലയാളംകോഴ്സ്

What's Your Reaction?

like

dislike

love

funny

angry

sad

wow