മൂന്നാര്‍ സൈലന്റുവാലി റോഡിന്റെ തകര്‍ന്ന ഭാഗത്ത് വീണ്ടും ടാറിംഗ് ജോലികള്‍ നടത്തിക്കുമെന്ന് അഡ്വ. എ രാജ എം.എല്‍.എ.
മഴ കുറയുന്ന മുറക്ക് ടാറിംഗ് ജോലികള്‍ നടത്തുവാന്‍ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന കരാറുകാരനോട് തന്നെ നിര്‍ദ്ദേശം നല്‍കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. നിര്‍മ്മാണം നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ റോഡ് പൊളിഞ്ഞതോടെ വലിയ പ്രതിഷേധം രൂപം കൊണ്ടിരുന്നു
മൂന്നാര്‍ സൈലന്റുവാലി റോഡിന്റെ തകര്‍ന്ന ഭാഗത്ത് വീണ്ടും ടാറിംഗ് ജോലികള്‍ നടത്തിക്കുമെന്ന് അഡ്വ. എ രാജ എം.എല്‍.എ. മഴ കുറയുന്ന മുറക്ക് ടാറിംഗ് ജോലികള്‍ നടത്തുവാന്‍ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന കരാറുകാരനോട് തന്നെ നിര്‍ദ്ദേശം നല്‍കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. നിര്‍മ്മാണം നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ റോഡ് പൊളിഞ്ഞതോടെ വലിയ പ്രതിഷേധം രൂപം കൊണ്ടിരുന്നു
തോട്ടം തൊഴിലാളികളായ കുടുംബങ്ങളും വിനോദ സഞ്ചാരികളുമൊക്കെ ഉപയോഗിക്കുന്ന റോഡാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്. 2018 തകര്‍ന്ന ഈ റോഡ് വര്‍ഷങ്ങളോളം നന്നാക്കിയിരുന്നുല്ല.കുണ്ടും കുഴിയും ചാടിയുള്ള യാത്ര മടുത്തതോടെ പ്രതിഷേധം ശകതമായിരുന്നു.ഒടുവില്‍ ഫണ്ട് വകയിരുത്തി റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തി.എന്നാല്‍ ടാറിംഗ് നടന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ടാറിംഗ് പൊളിഞ്ഞ് തുടങ്ങി. ഇതോടെ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അഡ്വ. എ രാജ എംഎല്‍എ അറിയിച്ചത്.
19 കിലോമീറ്ററോളം ദൂരമാണ് മൂന്നാര്‍ സൈലന്റുവാലി റോഡിനുള്ളത്.ദിവസവും നിരവധിയായ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു.റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത് പ്രദേശവാസികള്‍ക്ക് യാത്രാ ദുരിതം സമ്മാനിച്ചിരുന്നു.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റോഡ് വൈകാതെ പഴയ നിലയിലാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.നിര്‍മ്മാണത്തിലെ പോരായ്കയാണ് വീണ്ടും റോഡ് തകരാന്‍ കാരണമെന്നാണ്ആരോപണം.
What's Your Reaction?