നൃത്തോപകരണങ്ങള് വാങ്ങാന്‍ സൂക്ഷിച്ച് വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ഒന്നാം ക്ലാസുകാരി അഗ്നിമിത്ര.
നൃത്തോപകരണങ്ങള് വാങ്ങാന്‍ സൂക്ഷിച്ച് വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ഒന്നാം ക്ലാസുകാരി അഗ്നിമിത്ര. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ തന്റെ കൊച്ചു സമ്പാദ്യമായ 1996 രൂപ സംഭാവന ചെയ്യാന്‍ അഗ്നിമിത്ര തീരുമാനിക്കുകയായിരുന്നു

അടിമാലി മന്നാങ്കാല ഇടപ്പറമ്പില്‍ അമല്‍ രാജ് ശരണ്യ ദമ്പതികളുടെ മകളാണ് ഒന്നാംക്ലാസുകാരി അഗ്നിമിത്ര. നൃത്ത പഠനത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ അഗ്നിമിത്ര ചില്ലറത്തുട്ടുകള്‍ സ്വരുകൂട്ടിയിരുന്നു.അങ്ങനെ സ്വരുകൂട്ടിയ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഗ്നിമിത്ര സംഭാവന ചെയ്തത്്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യം നല്‍കിയാലോയെന്ന മാതാപിതാക്കളുടെ നിര്‍ദേശത്തോട് തെല്ലും മടിയില്ലാതെ സമ്മതിക്കുകയായിരുന്നു. ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ചാണ്ടി പി അലക്സാണ്ടര്‍ അഗ്നിമിത്രയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.1996 രൂപയായിരുന്നു അഗ്നിമിത്രയുടെ സമ്പാദ്യമായിഉണ്ടായിരുന്നത്.
What's Your Reaction?