ഒട്ടകത്തല റോഡ് തകർന്നു

വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും നിർമാണ അശാസ്ത്രീയതയുമാണ് റോഡിന്‍റെ ശോച്യാവസ്ഥക്ക് കാരണം

Feb 5, 2024 - 23:59
 0  3
ഒട്ടകത്തല റോഡ് തകർന്നു
കുമളി: ഒന്നാം മൈലില്നിന്ന് ഒട്ടകത്തലമേട്ടിലേക്കുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ടാറിംഗും മെറ്റലിംഗും ഇളകി റോഡ് മണ്പാതയ്ക്ക് തുല്യമായി.മിക്കയിടത്തും കുണ്ടും കുഴികളും നിറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും നിർമാണ അശാസ്ത്രീയതയുമാണ് റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം
. ഓട പലയിടത്തും ഇല്ല. ഓടയുള്ള ഭാഗത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. നൂറുകണക്കിന് കുടുംബങ്ങള് തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഒട്ടകത്തലമേട് പ്രദേശം. നൂറുകണക്കിന് വിനോദ സഞ്ചാരികളും ദിനംപ്രതി ഈ റോഡിലൂടെ ഒട്ടകത്തലമേട്ടിലെത്തുന്നുണ്ട്. കുമളിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണിവിടം.ജീപ്പുകളാണ് റോഡ് തകർന്നതോടെ സഞ്ചാരികളടക്കമുള്ളവരുടെ ആശ്രയം. ചെറു വാഹനങ്ങള് കുഴികളില്വീണ് തകരാറിലാകുന്നതും 
അപകടത്തില്‍ പെടുന്നതും പതിവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow