ഇടുക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വരണാധികാരി ജില്ല കളക്ടർ ഷീബ ജോർജ്ജ് IAS മുമ്പാകെയാണ് പത്രിക സമർപ്പിപ്പത്. എൻഡിഎ ജില്ലാ നേതാക്കളും പങ്കെടുത്തു.
ഇടുക്കി: ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ വരണാധികാരിയായ ജില്ല കളക്ടർ ഷീബ ജോർജിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി , ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ.പ്രതീഷ് പ്രഭ, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത് , ബിജെപി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉൾപ്പെടെ മറ്റ് എൻഡിഎ ജില്ലാ നേതാക്കളും പങ്കെടുത്തു.
കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിനെത്തിയത്. തുടർന്ന് ഇടുക്കി ബിഷപ്പ് ഹൗസിലെത്തി മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിച്ചു. ശേഷം എസ്.എൻ.ഡി.പി ഇടുക്കി യൂണിയൻ ഓഫീസിലെത്തി പിന്തുണ തേടി. തുടർന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു.
What's Your Reaction?