തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ്ങ് ക്ലാസ് ആരംഭിച്ചു

ഈ മാസം 2, 3, 4, 11, 12, 15 എന്നീ തീയതികളിലാണ് ട്രെയിനിങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

Apr 2, 2024 - 20:59
 0  2
തെരഞ്ഞെടുപ്പ് ഡ്യൂട്ടി;  ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ്ങ് ക്ലാസ് ആരംഭിച്ചു

2024പാർലമെൻറ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് നിയോഗിച്ച  ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ്ങ് ക്ലാസ് ആരംഭിച്ചു

തൊടുപുഴ ന്യൂമാൻ കോളേജിൽ ആരംഭിച്ച ക്ലാസ്സിൻ്റെ ഉദ്ഘാടനം തൊടുപുഴ തഹസിൽദാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും എ.എസ്. ബിജിമോൾ നിർവഹിച്ചു



ഈ മാസം 2, 3, 4, 11, 12, 15 എന്നീ തീയതികളിലാണ് ട്രെയിനിങ്ങ് നിശ്ചയിച്ചിട്ടുള്ളത്. തൊടുപുഴ നിയോജകമണ്ഡലത്തിന്റെ നോഡൽ ഓഫീസറും,തൊടുപുഴ ഭൂരേഖ  തഹസിൽദാറുമായ കെ.എച്ച് സക്കീറിൻ്റെ നേതൃത്വത്തിൽ പോസ്റ്റൽ ബാലറ്റ് ഫെസിലിറ്റേഷൻ സെൻ്റർ 'ക്രമീകരിച്ചുണ്ട് .


പരിശീലനത്തിന് എത്തുന്ന ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും, ബന്ധപ്പെട്ട വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് അപേക്ഷകൾ എൽ. എ സി .നമ്പർ, പാർട്ട് നമ്പർ എന്നിവ സഹിതം രജിസ്റ്റർ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ക്ലാസ്സിൽ നൽകും

 തൊടുപുഴ താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. ഭരതൻ 'സി കെ .ദീപേഷ് -മാസ്റ്റർ ട്രൈനർമാരായ പി എസ് .സച്ചിൻ  സി .കെ അജിമോൻ - ലാൽസൺ തോമസ്,  അനീന ജോസി ഉൾപ്പടെ വിവിധ വകുപ്പുകളിലായി 500 ഉദ്യോഗസ്ഥന്മാർ ക്ലാസിൽ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow