നെടുംകണ്ടം: നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കേള്‍വി പരിമിതി ഉള്ളവര്‍ക്കായുള്ള ശ്രവണസഹായി വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. റ്റി കുഞ്ഞ് നിര്‍വ്വഹിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കേള്‍വി പരിമിതിയുള്ള ഭിന്നശേഷിക്കാരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 42 ഗുണഭോക്താക്കള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഗുണഭോക്താക്കളുടെ ആവശ്യവും എണ്ണവും പരിഗണിച്ച് നെടുംകണ്ടം ഗ്രാമപഞ്ചായത്ത് 2024 -25 സാമ്പത്തിക വര്‍ഷം 7,25,000 രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം കുര്യാക്കോസ്, ശിശുവികസന പദ്ധതി ഓഫീസര്‍ ജോളി കെ പി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി. എ ജോണി, വിജയകുമാരി എസ് ബാബു, ഡിവിഷന്‍ അംഗങ്ങളായ കെ. ജെ സിജു, കെ. റ്റി വര്‍ഗ്ഗീസ്, വനജാകുമാരി, റാണി തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.