യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി കോതമംഗലം നെല്ലിക്കുഴിയിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ ഉത്ഘാടനം ചെയ്തു.
പ്രകൃതി ക്ഷോഭത്തെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ദുരിത ബാധിതരെ ചേർത്ത് പിടിക്കുകയും
അവർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കി പുനരധിവാസത്തിൽ പങ്കാളികളാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ധന സമാഹരണം ലക്ഷ്യമാക്കി യൂത്ത് കോൺഗ്രസ്സ് നെല്ലിക്കുഴിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 30 വീടുകകളാണ് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചിട്ടുള്ളത് . മാത്രമല്ല മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും സംഘടനാ ഏറ്റെടുത്തിട്ടുമുണ്ട് .
ഇതിലേക്കാവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി നെല്ലിക്കുഴിയിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂർ അദ്ധ്യക്ഷത വഹിച്ച ബിരിയാണി വിതരണ ചടങ്ങിൽ കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ, ചെറുവട്ടൂർ മണ്ഡലം പ്രസിഡൻ്റ് നാസ്സർ വട്ടേക്കാടൻ,പരീത് പട്ടമ്മാവുടി, ഷൗക്കത്ത് പൂതയിൽ, ഇബ്രാഹിം ഇടയാലി, ജഹാസ് വട്ടക്കുടി, ബേസിൽ കൈനാട്ടുമറ്റം, അടക്കമുള്ള കോൺഗ്രസിൻ്റേയും, യൂത്ത് കോൺഗ്രസിൻ്റേയും, KSU വിൻ്റെയും ജില്ലാ ബ്ലോക്ക് മണ്ഡലംതല നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
What's Your Reaction?