കരിമണ്ണൂർ സ്കൂളിൽ നവതി വാർഷികാഘോഷം ഉദ്ഘാടനം നടത്തി .

കരിമണ്ണൂർ സെ. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 89ആം വാർഷികദിനവും നവതി വാർഷികാഘോഷ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടന്നു.

Jan 29, 2024 - 22:15
 0  5
കരിമണ്ണൂർ സ്കൂളിൽ നവതി വാർഷികാഘോഷം ഉദ്ഘാടനം നടത്തി .

1935ൽ ആരംഭിച്ച കരിമണ്ണൂർ ഹോളി ഫാമിലി എൽ. പി., സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി എന്നീ രണ്ട് വിദ്യാലയങ്ങളുടെ നവതി വാർഷികാഘോഷങ്ങൾക്കാണ് തുടക്കമായത്.പൊതുസമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.

 സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷനായ ചടങ്ങിൽ കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ നവതിപ്രഭാഷണം നടത്തി. കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ യാത്രയയപ്പ് സന്ദേശവും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിസാമോൾ ഷാജി സമ്മാനദാനവും നിർവ്വഹിച്ചു.

സമ്മേളനത്തിൽവച്ച് സേവനകാലത്തിന് വിരാമംകുറിക്കുന്ന ഹയർ സെക്കൻഡറി അധ്യാപിക ബിജു ജോസഫ്, ഹൈസ്കൂൾ അധ്യാപകരായ മേരി പോൾ,സിസ്റ്റർ ഡോ. റെജീന അഗസ്റ്റിൻ, യു.പി. സ്കൂൾ അധ്യാപിക കെ.യു.ജെന്നി,
ലാബ് അസിസ്റ്റന്റ് റ്റോമി ജോർജ് എന്നിവർക്ക് യാത്രയയപ്പും നൽകി.

ഡിവൈഎസ്പിജിൽസൺ മാത്യു, കോതമംഗലം ജ്യോതി പ്രൊവിൻസ് സുപ്പീരിയർ റവ. ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടത്തിൽ എസ്.എച്ച്.,  കരിമണ്ണൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ഹോളി ഫാമിലി എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. റ്റി. തോബിയാസ്, പിറ്റിഎ പ്രസിഡന്റ്‌ ജോസൺ ജോൺ, വിദ്യാർഥി പ്രതിനിധി ആൻ മരിയ മൈക്കിൾ എന്നിവർ ആശംസാ പ്രസംഗം നടത്തി.

സമ്മേളനത്തിന് സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ് സ്വാഗതവും ഹെഡ്മാസ്റ്റർ സജി മാത്യു മഞ്ഞക്കടമ്പിൽ നന്ദിയും പറഞ്ഞു.പൊതുസമ്മേളനത്തിന് ശേഷം കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow