കാരിക്കോട് നൈനാര് പള്ളി മഹല്ല് ജമാഅത്ത്
കാരിക്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയുടെ വാർഷികവും പൊതുസമ്മേളനവും ഉസ്താദുമാരെയും മുതിർന്ന കാരണവൻമാരെയും ആദരിക്കലും പഠന ക്ലാസും പൂർവ്വ വിദ്യാർത്ഥി സംഗമവും
കാരിക്കോട് നൈനാരു പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ഇക് റാം 2024 ന് സദർ മുഅല്ലീം ഹിദായത്തുള്ള ഉസ്താദിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ നൈനാരു പള്ളി സെക്രട്ടറി പി.എ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ആശംസിച്ചു.ആദരണീയനായ നൈനാര് പള്ളി പ്രസിഡൻ്റ് പി.പി അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.കാരിക്കോട് നൈനാര് പള്ളി ചീഫ് ഇമാം അൽ ഹാഫിസ് നൗഫൽ കൗസരി ഇക് റാം 2024 ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.പുതു തലമുറ കാരണവൻമാരെ എങ്ങനെ നോക്കണമെന്നും മദ്രസാ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ഉസ്താദ് പ്രതിപാദിച്ചു.മുഖ്യ പ്രഭാഷണം ഉസ്താദ് അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി നിർവഹിച്ചു മദ്‌റസാ വാർഷിക സന്ദേശം മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾഉസ്താദ്പി.എ സൈദ് മുഹമ്മദ് മൗലവി അൽ ഖാസിമി നിർവഹിച്ചു. നൈനാരു പള്ളി ട്രഷറർ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര ആമുഖ പ്രഭാഷണം നടത്തി.
ആശംസകൾ അറിയിച്ചു കൊണ്ട്മുനവ്വിറുൽ ഇസ്ലാം മദ്രസാ പി.റ്റി.എ പ്രസിഡൻറ് താജു എം ബി, ഹാഫിള് ഇംദാദുള്ളാഹ് നദ് വി, ഹാഫിള് അഷറഫ് ഹസനി, അബു ഹംദ ഷഹീർ ഖാസിമി, നജ്മുദീൻ മൗലവി, ഹാഫിള് സൽമാൻ ഹസനി, ഹാഫിള് ത്വാഹാ ബാഖവി എന്നിവർ സംസാരിച്ച യോഗത്തിൽപരിപാലന സമിതിയംഗങ്ങൾ PTAഅംഗങ്ങൾ ഉസ്താദുമാർ മുതിർന്ന അംഗങ്ങൾ പൂർവിദ്യാർത്ഥികൾ മഹല്ല് അംഗങ്ങൾഎന്നിവർ പങ്കെടുത്തു.യോഗത്തിന് പള്ളി പരിപാലന സമിതിയംഗം ഷംനാസ്.വി.എ നന്ദിയും രേഖപെടുത്തി.യോഗത്തിൽ ഡോ.അർജുൻ സിംഗ് അവാർഡ് കരസ്ഥമാക്കിയ അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യഷൻ ചെയർമാൻ കെ.എം മൂസ സാഹിബിനെ നൈനാര് പള്ളി മഹല്ല് ജമാഅത്ത് മൊമൻ്റൊ നൽകി ആദരിക്കുകയും ചെയ്തു.
What's Your Reaction?