തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍, യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങളോട് മാപ്പ് പറയണമെന്ന്  കേരള കോണ്‍ഗ്രസ്

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍, യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങളോട് മാപ്പ് പറയണമെന്ന്  കേരള കോണ്‍ഗ്രസ് ഉന്നതാ അധികാര സമിതി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പ്രസ്താവിച്ചു. ഇടുക്കി പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഡ്വ. ജോസഫ് ജോണ്‍  പ്രസ്താവന നടത്തിയത്. 

Aug 13, 2024 - 13:43
 0  0

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍, യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങളോട് മാപ്പ് പറയണമെന്ന്  കേരള കോണ്‍ഗ്രസ് ഉന്നതാ അധികാര സമിതി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പ്രസ്താവിച്ചു. ഇടുക്കി പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഡ്വ. ജോസഫ് ജോണ്‍  പ്രസ്താവന നടത്തിയത്. 



യുഡിഎഫിലെ അനൈക്യവും പിടിവാശിയും ആണ് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുനിസിപ്പല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും  എല്‍ഡിഎഫ് വിജയത്തിന് കാരണമായതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാ അധികാര സമിതി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പ്രസ്താവിച്ചു. 

2020ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൈവിട്ടുപോയ ചെയര്‍മാന്‍ സ്ഥാനം തിരികെ പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് യുഡിഎഫ് നഷ്ടപ്പെടുത്തിയത്. ഒമ്പതാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് നഗരസഭയില്‍ ഭരണമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഘടകകക്ഷി നേതാക്കളുടെ പിടിവാശിയും ഗ്രൂപ്പ് രാഷ്ട്രീയവുമാണ് യുഡിഎഫിന് ഭരണം തിരികെ പിടിക്കാന്‍ കഴിയാതെ പോയത്. ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് യുഡിഎഫ് പരാജയത്തിന്റെ അടിസ്ഥാനം. ഇത് ജനങ്ങള്‍ പൊറുക്കില്ലെന്ന് ഇടുക്കി പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ജോസഫ് ജോണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തമ്മിലടിയില്‍ കക്ഷിയാകാതെ നിഷ്പക്ഷ നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇനിയെങ്കിലും ജനവികാരം മാനിച്ച് യോജിച്ചു പോകാന്‍ ഘടകക്ഷികള്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ യുഡിഎഫിനെ ജനങ്ങള്‍ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow