കാലാവധി അവസാനിച്ചിട്ടും ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനത്തിന് പകരം പുതിയ വാഹനമെത്തിയില്ല.

തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല സബ് ആര്‍ ടി ഓഫീസുകള്‍ക്ക് പിന്നാലെ ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനവും കാലാവധി അവസാനിച്ചതോടെ നിരത്തൊഴിഞ്ഞിരുന്നു.

Aug 29, 2024 - 13:19
 0  0

കാലാവധി അവസാനിച്ചിട്ടും ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനത്തിന് പകരം പുതിയ വാഹനമെത്തിയില്ല. 15 വര്‍ഷം പഴക്കം ചെന്ന പഴയ വാഹനം നിരത്തൊഴിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലാണ്. 

തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല സബ് ആര്‍ ടി ഓഫീസുകള്‍ക്ക് പിന്നാലെ ദേവികുളം സബ് ആര്‍ ടി ഓഫിസിലെ വാഹനവും കാലാവധി അവസാനിച്ചതോടെ നിരത്തൊഴിഞ്ഞിരുന്നു.

പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ വാഹനമോ പകരം സംവിധാനമോ ഒരുങ്ങിയിട്ടില്ല.ഇപ്പോഴും ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്തെത്താനുമൊക്കെ വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് സ്‌ക്വാഡിനു മാത്രമാണ് ഇലക്ട്രിക് കാര്‍ ഉള്ളത്.

 ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല.വാഹനമില്ലാതായതോടെ നിരത്തിലെ വാഹന പരിശോധനയും താളം തെറ്റി.

ദൈന്യം ദിന ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളില്‍ പോലും വാഹനം ലഭ്യമല്ലാത്തതിന്റെ പ്രതിസന്ധി ഉദ്യോഗസ്ഥരെ വലക്കുകയാണ്.പുതിയ വാഹനമോ പകരം വാഹനമോ എത്തിച്ച് പ്രശ്ന പരിഹാരം കാണണമെന്നാണ്ഉയരുന്ന ആവശ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow