കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു
റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു .
തേനീച്ച വളർത്തലിനെ കുറിച്ചും അസോളയുടെ സാധ്യതകളെയും കുറിച്ചായിരുന്നു ക്ലാസ്സ്.ഭൂമിയിൽ അതിവേഗം വളരുന്ന സസ്യങ്ങളിലൊന്നാണ് അസോള. മറ്റു സസ്യങ്ങളിൽനിന്നു വ്യത്യസ്തമായി അന്തരീക്ഷത്തിൽനിന്ന് നൈട്രജനെ വളമായി ആഗിരണം ചെയ്യാനുള്ള കഴിവ് അസോളയ്ക്കുണ്ട്. മാത്രമല്ല,ഇതിനു വളരാൻ മണ്ണിന്റെ ആവശ്യവുമില്ല.കൂടാതെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാനുള്ള കഴിവും അസോളയ്ക്കുണ്ട്.കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായും കാലിത്തീറ്റയിലും,ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസംസ്കൃതവസ്തുവായും അസോള ഉപയോഗിക്കാവുന്നതാണ്.നമ്മുടെ വീടിനോട് ചേർന്നു തന്നെ നമ്മുക്ക് ആരംഭിയ്ക്കാവുന്ന ഒരു കൃഷിയാണ് തേനീച്ചക്കൃഷി. ഇന്ന് പല സ്ഥലത്തും പ്രചാരത്തിലുണ്ടെങ്കിലും നല്ല രീതിയിൽ വിപണിയുള്ള ഒരു കൃഷി കൂടിയാണ് ഇത്. തേനിന് ഗ്രാമ പ്രദേശങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ വരെ വിപണിയുണ്ട്. ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്ടവുമായ ഒന്നാണ് തേൻ. തേനും അതിൻ്റെ ഉൽപന്നങ്ങൾക്കും വർദ്ധിച്ചുവരുന്ന വിപണി സാധ്യതയും തേനീച്ച വളർത്തൽ ഒരു ലാഭകരമായ സംരംഭമായി ഉയർന്നുവരുന്നതിന് കാരണമായി. തേനീച്ച വളർത്തലിൻ്റെ സാമ്പത്തികമായി പ്രധാനപ്പെട്ട രണ്ട് ഉൽപ്പന്നങ്ങളാണ് തേനും മെഴുകും.ഈ ഉൽപ്പന്നങ്ങൾ കോസ്മെറ്റിക് വ്യവസായങ്ങൾ, പോളിഷിംഗ് വ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി യും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു.
What's Your Reaction?