കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് പദ്ധതിക്ക് തുടക്കമായി
ഇടുക്കി പ്രസ് ക്ലബ്ബും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുമായി ചേർന്ന് കാൻസർ ദിനാചരണത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് പദ്ധതിക്ക് തുടക്കമായി
തൊടുപുഴ : ഇടുക്കി പ്രസ് ക്ലബ്ബും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുമായി ചേർന്ന് കാൻസർ ദിനാചരണത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് പദ്ധതിക്ക് തുടക്കമായി. ഇടുക്കി പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗം ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ സുരേഷ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ഇടുക്കി പ്രസ് ക്ലബ് പ്രസിഡൻ്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഓങ്കോളജിസ്റ്റ് ഡോ. ഡാലിയ, ജനറൽ ഫിസിഷ്യൻ ഡോ. അത്തിഖ് ഒമർ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റ് എം. ബിലീന, ജോ.സെക്രട്ടറി പി.കെ.എ ലത്തീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരീസ് മുഹമ്മദ്, എം.എൻ സുരേഷ്, വിനോദ് കണ്ണോളിൽ, അഖിൽ സഹായി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ക്രീനിംഗ് ടെസ്റ്റിനുള്ള കാർഡ് വിതരണവും നടത്തി. മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിങ്ങ് ഉൾപ്പെടെയുള്ള പത്തോളം ടെസ്റ്റുകളാണ് സ്ക്രീനിങ്ങിന് ഒരുക്കിയിരിക്കുന്നത്.
What's Your Reaction?