മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ.
മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ ചെണ്ടുവരൈയില്‍ എസ്റ്റേറ്റിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. പ്രദേശത്ത് കൃഷിനാശം വരുത്തിയതായും നാട്ടുകാര്‍ പറയുന്നു.കൊമ്പന്‍ കാടുകയറാത്തത് പ്രദേശവാസികളില്‍ ആശങ്ക ജനിപ്പിക്കുന്നു.
മഴക്കാലമായതോടെ കാട്ടില്‍ ജലവും തീറ്റിയും ലഭ്യമായിട്ടും കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നില്ല.
മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റിലാണ് കാട്ടാന ഇപ്പോള്‍ ചുറ്റി തിരിയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കാട്ടാന ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്ന കാട്ടാന കൃഷിനാശം വരുത്തുന്നതായും ആളുകളുടെ പരാതിയുണ്ട്. ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മഴ പെയ്ത് വനത്തില്‍ തീറ്റ വര്‍ദ്ധിക്കുന്നതോടെ കാട്ടുകൊമ്പന്‍ ഉള്‍വനത്തിലേക്ക് പിന്‍വാങ്ങിയിരുന്നു.
പിന്നീട് വേനല്‍ കനക്കുന്നതോടെ തീറ്റതേടി വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. ഇടക്ക് മൂന്നാര്‍ മേഖലയില്‍ നിന്ന് പടയപ്പ മറയൂര്‍ മേഖലയിലേക്കുംഎത്താറുണ്ട്.
What's Your Reaction?