റേഡിയോയ്‌ക്കൊപ്പം കാല്‍ നൂറ്റാണ്ട്; റെക്കോഡ് സൃഷ്ടിച്ച ആശേച്ചിയും ബാലേട്ടനും

റേഡിയോ അതിന്റെ  നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ആകാശവാണിക്കൊപ്പം ചേര്‍ത്തു വയ്ക്കേണ്ട ഒരു പേരാണ് ആശാലത

Feb 13, 2024 - 19:44
Feb 13, 2024 - 19:47
 0  5
റേഡിയോയ്‌ക്കൊപ്പം കാല്‍ നൂറ്റാണ്ട്; റെക്കോഡ് സൃഷ്ടിച്ച ആശേച്ചിയും ബാലേട്ടനും

സ്വന്തം ലേഖകന്‍

റേഡിയോ അതിന്റെ  നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ആകാശവാണിക്കൊപ്പം ചേര്‍ത്തു വയ്ക്കേണ്ട ഒരു പേരാണ് ആശാലത. ഹൃദയപൂര്‍വ്വം രാജഗിരി എന്ന പരിപാടിയിലൂടെ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ടരയ്ക്ക് ആശേച്ചി വന്നു പോകുമ്പോള്‍ ആ ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ എനര്‍ജ്ജിയും കിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ശ്രോതാക്കള്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ത്‌ന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ ശ്രോതാക്കളോട് ചേര്‍ന്നു നില്‍ക്കുകയാണ് ഈ കലാകാരി. തന്റെ ശബ്ധസൗകുമാര്യവും ശുദ്ധമായ മലയാളവും  സംസാരത്തിലെ നിഷ്‌കളങ്കതയും സ്‌നേഹമസൃണമായ പെരുമാറ്റവും കൊണ്ട് പരസ്പരം കാണാതിരുന്നുള്ള ഈ സംവാദനത്തില്‍ അകലങ്ങള്‍ ഇല്ലാതാക്കുകയാണ് ഈ ഗായിക കൂടിയായ ആര്‍ജെ. 


നന്നേ ചെറുപ്പത്തില്‍ ഗായികയായി തന്റെ കലാജീവിതം ആരംഭിച്ച ആശാലത പിന്നീട് റേഡിയോ പ്രക്ഷേപണ രംഗത്തേയ്ക്ക് ചുവടു മാറുകയായിരുന്നു.ഫോണ്‍ കോള്‍ വഴിയും കത്തുകള്‍ വഴിയും ശ്രോതാക്കളോട് നേരിട്ടു സംവദിച്ചു തുടങ്ങിയ ഈ സംഗീത പരിപാടി റേഡിയോ പരിപാടികളിലെ നമ്പര്‍ വണ്‍ ആകാന്‍ അധികം സമയമെടുത്തില്ല.വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് ശ്രോതാക്കളാണ് ഈ പരിപാടിയുടെ ആരാധകരായി മാറിയത്.ആശാലതയ്ക്കൊപ്പം ബാലകൃഷ്ണന്‍ പെരിയ എന്ന ബാലേട്ടനും ചേര്‍ന്നപ്പോള്‍ പരിപാടി സൂപ്പര്‍ ഹിറ്റില്‍ നിന്നും ഡ്യൂപ്പര്‍ ഹിറ്റിലേയ്ക്കു മാറി. 
മാഡം, സാര്‍ എന്ന ബഹുമാന വിളികളെ അകറ്റി ആശേച്ചി, ബാലേട്ടന്‍ എന്ന് ജനങ്ങളെ വിളിപ്പിച്ച് അവരിലൊരാളായി സ്വന്തം ചേട്ടനും ചേച്ചിയുമായി തീര്‍ന്നതോടെ ശ്രോതക്കളുമായുള്ള ബന്ധം  കൂടുതല്‍ ദൃഡമായി. ഒരിക്കല്‍ പോലും ജനങ്ങളെ ബോറടിപ്പിക്കാതെ ഓരോ ദിവസവും പുതുമ നല്കുന്ന മറ്റൊരു പ്രോഗ്രാം ഇല്ലെന്നാണ് ശ്രോതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. 

കാല്‍ നൂറ്റാണ്ടായി പ്രക്ഷേപണ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച തങ്ങളുടെ ആശേച്ചിയെ ഹൃദയപൂര്‍വ്വം വീണ്ടു വീണ്ടും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട റേഡിയോ ശ്രോതാക്കള്‍..

''അറിയാതെയറിയാതെ-
യാരികത്തുവന്നുനി -
ന്നൊരുമുളന്തണ്ടിലെ
പാട്ടുപോലെ
നന്മമൃതം പൊഴിച്ചക്കലേക്ക് മറയുന്ന 
ഹൃദയപൂര്‍വം കാത്തിരിപ്പു ഞങ്ങള്‍''    എന്നാണ് സോഷ്യല്‍ മീഡിയായില്‍ ഒരു ശ്രോതാവ് കുറിച്ചത്. 


ആകാശവാണിക്കൊപ്പം സഞ്ചരിച്ച് ശ്രോതാക്കളുടെ മനസ്സില്‍ കുടിയേറിയ വലിയൊരു കലാകാരിയാണ് ആശാലത എന്ന ജനങ്ങളുടെ ആശേച്ചി.ദുബായിലെ റാസല്‍കൈമില്‍ നിന്നും ആരംഭിച്ച റേഡിയോ ജീവിതം 2024 ല്‍ എത്തി നില്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടിന്റെ വിജയഗാഥയാണ് ആശാലതയുടെ റേഡിയോ ജീവിതം. ഒരേ പാറ്റേണിലുള്ള ഒരു പ്രോഗ്രാം സാധാരണ ജനങ്ങള്‍ വേഗം മടുക്കും എന്നാല്‍ ആശേച്ചിയും ബാലേട്ടനും ഓണ്‍ എയറില്‍ കയറിയാല്‍ പരിപാടി തീരല്ലേ എന്നാണ് ശ്രോതാക്കളുടെ പ്രാര്‍ത്ഥന. 

കത്തുകളിലെ വൈവിധ്യവും അവതരണത്തിലെ വ്യത്യസ്ഥതയുമാണ് ഈ പരിപാടിയുടെ മുഖമുദ്ര. അതാണിത് ഇത്ര ജനപ്രിയമാകാനും കാരണം.കത്ത് വായിക്കുന്ന രീതിയും അതിനു കൊടുക്കുന്ന മറുപടിയും കത്തിനിടയിലെ ബാലേട്ടന്റെയും ആശേച്ചിയുടെയും തമാശകളും അടിയും കളിയാക്കലുമെല്ലാം ശ്രോതാക്കള്‍ ശരിക്കും ആസ്വദിക്കുന്നു. അനുദിന ജീവിത്തിലെ ടെന്‍ഷന്‍ മറന്ന് അല്പനേരമങ്കിലും ഹൃദയം തുറന്നു ചിരിക്കാനുള്ള അവസരമാണ് ആകാശവാണിയിലെ ഈ അരമണിക്കൂര്‍ പ്രോഗ്രാം. കേരളത്തിന്റെ സാന്ത്വന സ്വരമെന്നാണ് ആശാലതയെ ജനങ്ങള്‍ വിശേഷിക്കുന്നത്. പാട്ടിന്റെ ലോകത്തേയ്ക്ക് നവവശ്യനാദമായി കടന്നു വന്ന് റേഡിയോ പ്രക്ഷേപണത്തിലൂടെ സാന്ത്വനസ്വരമായി മാറിയ വലിയൊരു മനുഷ്യ സ്‌നേഹി. 

ശ്രോതാക്കള്‍ സോഷ്യല്‍ മീഡിയായില്‍ കുറിക്കുന്നതിങ്ങനെ, 

''ആശേച്ചിയുടെ ശബ്ദം പോലും സാന്ത്വനമാണ് ... ഒരുപാടിഷ്ടം ... വാക്കുകള്‍ക്കതീതം''


''ഞാനെന്നും റേഡിയോയില്‍ ഹൃദയപൂര്‍വ്വം രാജഗിരി കേള്‍ക്കാറുണ്ട്. വീണ്ടും യൂട്യൂബിലും  കാണും......??????''

''ആശേച്ചി ഓരോ ദിവസവും തുടക്കത്തില്‍ പറയുന്ന, നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങളില്ലേ...... അതാണെന്നെ ഏറ്റവും അതിശയിപ്പിക്കുന്നത്. എന്നും വ്യത്യസ്തമായത് കണ്ടെത്തണ്ടേ......സൂപ്പര്‍ ആശേച്ചി.... സൂ..... പ്പര്‍''

''ആശേച്ചി  പതിനഞ്ച് വര്‍ഷം മുമ്പ് അന്നാണ് ഞാന്‍ ആദ്യമായി ഈ ശബ്ദം കേള്‍ക്കുന്നത് അന്ന് ബാലേട്ടനുമുണ്ടായിരുന്നു അന്ന് ഞാനൊരു എസ്റ്റേറ്റില്‍ ജീവനക്കാരനായി പ്രവേശിച്ചകാലം എനിക്കൊരു റേഡിയോ ഉണ്ടായിരുന്നു വൈകിട്ടി ഒറ്റയ്ക്കാവുമ്പോള്‍ അതായിരുന്നു എനിക്ക് കൂട്ട് വര്‍ഷങ്ങള്‍ കടന്നു പോയി എനിക്ക് സ്ഥലംമാറ്റമായി പിന്നെ തിരക്കായി റേഡിയോ നഷ്ടപ്പെട്ട് പോയി എങ്കിലും ഞാന്‍ ഈ ശബ്ദം തേടിയിരുന്നു. തേടി തേടി  ആശേച്ചിയുടെ യൂടൂബ വീഡിയോ കിട്ടി കണ്ടും വളരെ സന്തോഷം തോന്നി പതിനഞ്ച് വര്‍ഷം പിറകിലേയ്ക്ക്, ഒറ്റയ്ക്കായിരുന്ന ആ കാലത്തേയ്ക്ക് ഒരു തിരിച്ചു പോക്കും നടത്തി ,ചേച്ചി പിന്നണി ഗായിക'യാണന്ന് ഇപ്പോഴാണ് അറിയുന്നത് നന്ദിയും സ്നേഹവും അറിയിക്കുന്നു.''

''തീയില്‍ കുരുത്ത ആശേച്ചി ,വെയിലേറ്റാല്‍ വാടിപ്പോകുന്നവര്‍ക്കിപ്പോള്‍ ആശ്വാസത്തിന്റെ കുളിര്‍ കാറ്റായ ങ്ങനെ വീശി കൊണ്ടിരിക്കുന്നു...''

''ആശേച്ചി, ബാലേട്ടാ എന്റെ എനര്‍ജി ഈ പ്രോഗ്രാം ആണ്... തിരുവനന്തപുരത്തു എഫ് എം ്ല്‍ തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും ഞാന്‍ തുടരുന്നു...ഇനി എന്റെ ആശേച്ചിയെ കാണണം...ഐ ലൗ യു ചേച്ചി''

'ദിവസവും രാവിലെയും വൈകിട്ടും കേട്ടുതുടങ്ങിയ ഈ ശബ്ദങ്ങള്‍ 19 വര്‍ഷത്തോളമായി മനസ്സില്‍ ചിരി പടര്‍ത്തിയും കണ്ണുകള്‍ ഈറനണിയിച്ചും ഈ കൂട്ടുകാര്‍......''


''ആശേച്ചിയുടെ വാക്കുകള്‍ ആശാദീപങ്ങള്‍ തന്നെയാണ് ഉറങ്ങിക്കിടക്കുന്ന ഓരോ മനസ്സിനെയും ഉണര്‍ത്താനുള്ള ആശാദീപ കിരണങ്ങള്‍ ഒത്തിരി സ്നേഹം'

''ആശേച്ചിയും ,ആശേച്ചിയുടെ  വാക്കുകളും പ്രതിസന്ധികളില്‍ പെട്ട് മുന്നോട്ട് സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ആശാദീപം ആണ്. റേഡിയോയില്‍ ആശേച്ചിയുടെ വാക്കുകള്‍ കേട്ട് ദിവസം ആരംഭിക്കുന്ന ആളാണ് ഞാന്‍ . അപ്പോഴുണ്ടാകുന്ന ആ പോസിറ്റീവ് എനര്‍ജി എടുത്തുപറയേണ്ടതാണ് ഒത്തിരി സ്നേഹമാണ് ആ ശേച്ചിയോട്,, സന്തോഷകരമായ  ദിവസം ആശംസിക്കുന്നു??????????''


''ആശചേച്ചി ചങ്കാണ് ...... ചങ്കിടിപ്പാണ്  ഇഷ്ടം .... ഒരു പാട് .. ഒരുപാട്... ''

റേഡിയോ അതിന്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാല്‍ നൂറ്റാണ്ടായി അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ആശേച്ചിയേയും ബാലേട്ടനേയും ഡാനിയേയും രഘുരാജിനേയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല എന്നതാണ് സത്യം. അതിന്റെ തെളിവാണ് ശ്രോതാക്കളുടെ ഈ പ്രതികരണങ്ങള്‍

What's Your Reaction?

like

dislike

love

funny

angry

sad

wow