ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ മരം മുറിക്കാന്‍ വനംവകുപ്പ് തയ്യാറാകാത്തതില്‍ വിമര്‍ശനവുമായി ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്.
അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാത്തില് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം

കോടതി വിധി ഉണ്ടായിട്ടും ദേശിയപാത 85 കടന്നു പോകുന്ന നേര്യമംഗലം വനമേഖലയില്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാത്തില് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടും മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി രമഗത്ത് വന്നിരി്ക്കുന്നത്.
മരങ്ങള്‍ മുറിച്ച് നീക്കി അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഹൈവേ സംരക്ഷണ സമിതി ദേശിയപാത ഉപരോധവും മരം മുറിക്കല്‍ സമരവും അടക്കമുള്ള ശക്തമായ പ്രതിഷേധ സമരത്തിന് രൂപം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അേടക്കമുള്ള പ്രതിഷേധ രീതികളാണ് സമിതിആലോചിക്കുന്നത്.
What's Your Reaction?