പാലക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കോട്ടത്താമലയില്
നിര്
മിച്ച പുതിയ അങ്കണവാടി കെട്ടിടം പ്രവര്
ത്തനമാരംഭിച്ചു. 2022-23 സാമ്പത്തികവര്
ഷത്തില്
തൊഴിലുറപ്പ്, ഐ.സി.ഡി.എസ്, ജില്ലാ-ഗ്രാമ പഞ്ചായത്തുകളുടെ 15 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്
മിച്ചിരിക്കുന്നത്. കുട്ടികള്‍
ക്ക് കളിക്കാനുള്ള മൈതാനത്തോട് ചേര്
ന്ന് ആധുനിക സൗകര്യങ്ങള്‍
പുതിയ കെട്ടിടത്തില്‍
ഒരുക്കിയിട്ടുണ്ട്. 2010 മുതല്‍
സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്ന
ഗ്രാമപഞ്ചായത്തിലെ ഏക അങ്കണവാടിയായിരുന്ന കോട്ടത്തമലയിലെ അങ്കണവാടിയ്ക്ക് 2021 - 2022 സാമ്പത്തിക വര്
ഷത്തിലാണ് രണ്ട് ലക്ഷത്തില്‍
മൂന്ന് സെന്റ് സ്ഥലം വാങ്ങിയത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഐഷാ ബാനു കാപ്പില്പ്പാറ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ജനപ്രതിനിധികളായ പിസി ജോസഫ്, തനുജ രാധാകൃഷ്ണന്, മല്ലിക, ഐസക് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.