കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) അവകാശ ദിനം ആചരിച്ചു.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ ആനുകൂല്യ നിഷേധത്തിനെതിരെ  അവകാശ ദിനം ആചരിച്ചു.

Jan 30, 2024 - 16:51
 0  36
കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ  (എഐടിയുസി)  അവകാശ ദിനം ആചരിച്ചു.

തൊടുപുഴ : കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ ആനുകൂല്യ നിഷേധത്തിനെതിരെ
 അവകാശ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി തൊഴിലാളികൾ തൊടുപുഴ വൈദ്യുതി ഭവനിലേക്ക് മാർച്ചും  ധർണ്ണയും നടത്തി. 
പ്രമോഷനുകൾ നൽകുക,ഡി എ കുടിശ്ശിക അനുവദിക്കുക,പെൻഷൻ സുരക്ഷ ഉറപ്പുവരുത്തുക,പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,
 വിരമിക്കൽ ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ധർണ്ണ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി
 കെ  സലീകുമാർ ഉത്ഘാടനം ചെയ്തു.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി)  ജില്ലാ സെക്രട്ടറി പുന്നൂസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ വാഴൂർ മുഖ്യ പ്രഭാഷണം നടത്തി

. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, കെ ജി ഒ എഫ് സംസ്ഥാന ഖജൻജി പി എസ് പ്രദീപ് എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow