കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു.
മൂവാറ്റുപുഴയിൽ സ്വകാര്യ ബാങ്ക് മാനേജരെ ആക്രമിച്ച് കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു.
മൂവാറ്റുപുഴ വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെ ആണ് ആക്രമിച്ച കണ്ണിൽ മുളക്പൊടി വിതറി ഇരുപത്തി ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്ത സ്വർണവുമായി
ബാങ്കിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത് .
തൃക്ക ക്ഷേത്രത്തിൽ നിന്നും ചില്ലറ പൈസ കളക്ട് ചെയ്യുന്നതിനായി പോകുമ്പോൾ പുറകെ എത്തിയ സംഘമാണ് ആക്രമിച്ചത്. പുറകെ എത്തിയ രണ്ടംഗസംഘം
രാഹുലിനെ മറികടന്ന് പോയതിനുശേഷം തിരികെയെത്തിയാണ് ആക്രമിച്ചത്. സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു .സ്കൂട്ടറിൽ ആണ് രണ്ടംഗസംഘം എത്തിയതെന്നും, ഹെൽമറ്റ് ധരിച്ചിരുന്നതായും രാഹുൽ പറഞ്ഞു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു
.പട്ടാപ്പകൽ ഉണ്ടായ മോഷണം നാടിനെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. സിസിടിവി അടക്കമുള്ള തെളിവുകൾ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .
വീഡിയോ കാണാൻ https://www.facebook.com/weonenewsthodupuzha/videos/1112759943090634/
What's Your Reaction?