മാനസിക വെല്ലുവിളി നേരിടുന്നവരെ കൂടുതൽ പരിഗണിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോർജ്

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വാർഡ്, സെൽ പോലെയുള്ള സമ്പ്രദായങ്ങൾ മാറ്റി ബിഹേവിയറൽ ഐസിയു പോലുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Feb 5, 2024 - 23:49
 0  10
മാനസിക വെല്ലുവിളി നേരിടുന്നവരെ കൂടുതൽ പരിഗണിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്നവരെ നല്ല മാനസികാരോഗ്യം ഉള്ളവരായി മാറ്റുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇവരുടെ പുനരധിവാസവും. ചികിത്സ പൂർത്തിയായാലും വീട്ടുകാർ ഏറ്റെടുക്കാൻ സന്നദ്ധരാവാത്ത വ്യക്തികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വാർഡ്, സെൽ പോലെയുള്ള സമ്പ്രദായങ്ങൾ മാറ്റി ബിഹേവിയറൽ ഐസിയു പോലുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി. കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന കെ. ജെ, എച്ച്ഡിസി അംഗങ്ങൾ, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow