ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ ജനരോഷമിരമ്പി. 

പിണ്ടിമന പഞ്ചായത്തിൽ വേട്ടാമ്പാറയിലെ പടിപ്പാറയിൽ സ്ഥാപിതമായിരിക്കുന്ന ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ ജനരോഷമിരമ്പി

Jan 29, 2024 - 14:19
Jan 29, 2024 - 22:57
 0  10
ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ ജനരോഷമിരമ്പി. 

പിണ്ടിമന പഞ്ചായത്തിൽ വേട്ടാമ്പാറയിലെ പടിപ്പാറയിൽ സ്ഥാപിതമായിരിക്കുന്ന ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ ജനരോഷമിരമ്പി. ടാർമിക്സിംഗ് പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംമുക്തസമരസമിതിയുടെ നേതൃത്വത്തിൽ പടിപ്പാറയിൽ നടത്തിയ സമരപ്രഖ്യായാപന സദസ്സിലാണ് ജനരോഷം ഇരമ്പിയത്.

 ജനജീവിതം ദുരിതത്തിലാക്കുന്ന ഈ പ്ലാൻറിന് എന്നും എതിരായിരിക്കും പഞ്ചായത്ത് ഭരണസമിതിയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് ജസ്സി സാജുപറഞ്ഞു. സമരസമിതി പ്രസിഡൻറ് ചന്ദ്രൻ ഇഞ്ചപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ സിബി എൽദോസ് സമരപ്രഖ്യാപന വിളമ്പരം നടത്തി. ബ്ലോക്ക് മെമ്പറും പരിസ്ഥിതി പ്രവർത്തകനുമായ ജെയിംസ് കോറമ്പേൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ  പങ്കെടുത്തവർ എന്ത് വില കൊടുത്തും ലക്ഷ്യം കാണും വരെ പോരാടും എന്ന് പ്രതിജ്ഞയെടുത്തു.


വേട്ടമ്പാറ സെന്റ് സെബാസ്റ്റ്യൻസ്‌ ചർച്ച് വികാരി ഫാദർ ജോഷി നിരപ്പെൽ, കുളങ്ങാട്ടുകുഴി സെന്റ് ജോർജ്‌ യാക്കൊബായ ചർച്ച് വികാരി ഫാദർ എബി പീറ്റർ കിഴക്കെപുറത്തു, മാലിപ്പാറ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസ്കൂനനിക്കൽ മെമ്പർമാരായ SM അലിയാർ. വിൽ‌സൺ കൊച്ചുപറമ്പിൽ, TK കുമാരി, ജിൻസ് കച്ചിറയിൽ, ബേസിൽ എൽദോസ് ,സിജി ആന്റണി ലാലി ജോയ്, ലത ഷാജി,സാമൂഹ്യ പ്രവർത്തകർ ആയ ജിജി പുളിക്കൻ  ,ജോൺസൺ കറുകപ്പിള്ളിൽ തുടങ്ങിയവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു ജോസ് KU സ്വാഗതവും MS അബ്രഹാം നന്ദിയും പറഞ്ഞു. കുമാരി ജോമോൾ ജോസ് പ്രതിക്ജ്ഞ ചൊല്ലി കൊടുത്തു 

വേട്ടാമ്പാറ പ്രദേശത്തെകൂടാതെ സമീപ പ്രദേശങ്ങളിലുള്ളവരും പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, കുട്ടികളും സ്ത്രീകളു പ്രായംചെന്നവരും ഉൾപ്പെടെ 500 ലധികം ആളുകൾ പങ്കെടുത്തു.

 മുദ്രാവാക്യം വിളിച്ച് പങ്കെടുത്തവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഈ സൂചാനസമരം കണ്ട് പ്രാൻ്റിന്റെ പ്രവർത്തനം അവസാനീപ്പിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി ഭാരവാഹികളായ യോഹന്നാൻ TM, സോവി കൃഷ്ണൻ, ജോസ് കുര്യൻ ശശി ഇഞ്ചപ്പിള്ളി, ബിനു ബേബി തുടങ്ങിയവർ പറഞ്ഞു.
സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ ധാരാളം പേർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow