കർഷകർക്ക് കീടനാശിനി ഉപയോഗത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കീടനാശിനി ഉപയോഗ ബോധവൽക്കരണം നടത്തി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ
കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പഞ്ചായത്തിൽ സുരക്ഷിതമായി കീടനാശിനി കൈകാര്യം ചെയ്യുന്നതിനെ പറ്റി വിദ്യാർത്ഥികൾ കർഷകർക്ക് ക്ലാസ്സ് നടത്തി.ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ മാത്രമേ കീടനാശിനി പ്രയോഗം നടത്താന്‍ പാടുള്ളു. കൂടാതെ കോട്ട്, റബ്ബര്‍,കൈയുറകള്‍,കാലുറകള്‍,ബൂട്ട്,കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാന്‍ പാടുള്ളു കീടനാശിനികള്‍ മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കരുത് . ആവശ്യമുള്ള സാഹചര്യത്തില്‍ ആവശ്യമുള്ള കീടനാശിനി ആവശ്യമുള്ള അളവില്‍ മാത്രം വാങ്ങുക. കവറിന് പുറത്തുള്ള ലേബല്‍ വായിച്ച് വിവരങ്ങല്‍ മനസിലാക്കി വേണം വാങ്ങാന്‍ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.കീടനാശിനി ശരീരത്തിന് ഉള്ളിൽ ചെന്നാൽ നിരവധി അസുഖങ്ങൾ വരാൻ ഇടയാകും. ഏത് കീടനാശിനിയും വളരെ സൂക്ഷിച്ച് മാത്രമേ ഉപയോഗിക്കാവുവെന്ന് വിദ്യാർത്ഥികൾ കർഷകർക്ക് മനസിലാക്കികൊടുത്തു.കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.
What's Your Reaction?